2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ജീവിക്കാന്‍ നുറ് കാരണങ്ങള്‍  മരിക്കാനും

 

                                 ചങ്ങരംകുളം കുഞ്ഞിപ്പാറ വീട്ടില്‍  കു‍ഞ്ഞപ്പന്‍ നായരെന്ന കുഞ്ഞപ്പേട്ടന്‍ ഒരു സ്ഥിരം പ്രശ്നക്കാരനൊന്നുമല്ല. എന്നാലോ പ്രശ്നക്കാരനാണുതാനും. എന്റെകൂടെ ദിവസവും ഒന്നൊന്നരമണിക്കൂറ് യാത്രയുള്ളതാ... വായ തുറന്നാപ്പിന്നെ പൂട്ടില്ല! വറ്‍ത്തമാനം അത്രമോശൊന്വല്ലട്ടോ... വറ്‍ത്തമാനത്തില് മിഴുകിയപ്പോള്‍ വണ്ടി കു ണ്ടീപ്പോയി ഒന്നുരണ്ടു തവണ ധന നഷ്ടവും മാനഹാനിയും വന്നിട്ടുണ്ടെന്നു മാത്രം. 
കുഞ്ഞപ്പേട്ടന്റെ കൂടെയുള്ള യാത്രക്ക് നിങ്ങളുും വരുന്നോ എന്റെകൂടെ?